ജനസമ്പര്‍ക്കം

ജനസമ്പര്‍ക്കം [India]

 

ലോകവ്യാപകമായി അടിസ്ഥാന സൈബര്‍ ശ്യംഘലയുള്ള (e-infrastructure) ഒരു സ്വതന്ത്ര, ശാസ്ത്ര സംരഭമാണ് VAMDC. ഇത് അണു (atom), തന്മാത്ര (molecule) എന്നിവയുടെ ഡാറ്റബേസ് മറ്റ് എല്ലാ ഡാറ്റബേസുകളുമായി തമ്മില്‍ ബന്ധിപ്പിക്കുന്നു. അണു (atom), തന്മാത്ര (molecule), കണം (particle) എന്നിവയടങ്ങുന്ന അതിസൂക്ഷ്മ ലോകത്തേ യും അവ തമ്മിലുള്ള പ്രതിപ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്ന ഊര്‍ജ്ജം, ആവൃത്തി (frequencies), വികിരണ സ്ഥാനാന്തരണം (radiative transitions) അതിന്റെ സവിശേഷതകള്‍, ചെറിയ തന്മാത്രഘടനകളുടെ രാസമാറ്റ സവിശേഷതകള്‍ എന്നിവയേയും ഞങ്ങളുടെ ശ്യംഘല വഴി ലഭ്യമാകുന്ന അണു-തന്മാത്ര ഡാറ്റ വിവരിക്കുന്നു.

മറ്റ് മേഖലകളില്‍ നിന്നുള്ള ഗവേഷകരും ഞങ്ങളുടെ ഡാറ്റ ഉപയോഗിക്കുന്നുണ്ട്. ഉദാഹരണത്തിനു,

 • ജ്യോതിഭൗതികശാസ്ത്രത്തില്‍ (astrophysics) , ഗാലക്സിയുടേയും നക്ഷത്രങ്ങളുടെയിടയിലെ മേഘങ്ങളുടേയും ഗ്രഹങ്ങളുടേയോ നക്ഷത്രത്തിന്റേയോ അന്തരീക്ഷത്തിന്റേയും രാസഘടന മനസ്സിലാക്കാന്‍ ഉപയോഗിക്കപ്പെടുന്നു.
 • അന്തരീക്ഷ ഭൗതികശാസ്ത്രത്തില്‍ (atmospheric physics) നമ്മുടെ അന്തരീക്ഷത്തിലുള്ള മാലിന്യങ്ങളുടെ അളവറിയാനും കൂടാതെ കാറ്റിന്റെ വേഗതയറിയാനും വരെ ഉപയോഗിക്കപ്പെടുന്നു.
 • പ്ലാസ്മ ഭൗതികത്തില്‍ ഉപയോഗിക്കപ്പെടുന്നു
 • ജീവഭൗതികത്തില്‍ (biophysics) ജീവകോശങ്ങളില്‍ ഇലക്ട്രോണുകളുടെ പാത അനുകരിച്ച് പഠനങ്ങള്‍ നടത്തി വികിരണ ചികിത്സയില്‍ (radiotherapy) പ്രയോഗക്ഷമമാക്കാനും ഉപയോഗിക്കപ്പെടുന്നു
 • ഞങ്ങളുടെ ജനസമ്പര്‍ക്ക (Outreach) ലക്ഷ്യങ്ങള്‍-

   

  ജനസമ്പര്‍ക്കത്തിനായുള്ള ഞങ്ങളുടെ ലക്ഷ്യങ്ങള്‍ താഴെ കൊടുത്തിരിക്കുന്നവയാണ് :

  • വിവരങ്ങള്‍ ഞങ്ങളുടെ വെബ്സൈറ്റ് വഴിയും സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴിയും നല്കുക
  • പൊതുകോണ്‍ഫറന്‍സുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രദര്‍ശനങ്ങളിലും പങ്കെടുക്കുക
  • നൂതനമായ ജനസമ്പര്‍ക്ക സാമഗ്രഹികള്‍ സഹകരണത്തോടെ രൂപകല്പ്പന ചെയ്യുക
  • ഗവേഷണവും ജനങ്ങളും തമ്മിലുള്ള ബന്ധം സുദൃഡമാക്കുക
  • ദേശീയ നെറ്റ്‌വര്‍ക്കുകള്‍ ഉണ്ടാക്കുകയും അത് അന്തര്‍ദേശീയ തലത്തില്‍ പരസ്പരം ബന്ധിപ്പിക്കുകയും ചെയ്യുക
  • പൊതുവിദ്യാഭ്യാസ സ്ഥപനങ്ങളിലും അതിന്റെ സംഘടനകളിലും പങ്കാളികളാകുക
  • വികസിപ്പിച്ച ജനസമ്പര്‍ക്ക ഉപകരണങ്ങളില്‍ ഉള്ള പരിശീലനം നല്കുക
 • ഞങ്ങളുടെ ജനസമ്പര്‍ക്ക നയങ്ങള്‍-

   

  ഞങ്ങളുടെ ജനസമ്പര്‍ക്ക നയങ്ങളുടെ അടിസ്ഥാനം:

  • ഉചിതമായ ജനസമ്പര്‍ക്ക സാമഗ്രഹികള്‍ രൂപപ്പെടുത്താന്‍ ഒരോ ആളുകളുമായും വ്യക്തിതലത്തില്‍ സഹവര്‍ത്തിച്ച് പ്രവര്‍ത്തിക്കുക. സോഫ്റ്റ്‌‌‌വെയര്‍ വികസിപ്പിക്കുക, ഡാറ്റയുടെ ചില ദൃശ്യ ചിത്രീകരണം നടത്തിക്കുക, വലിയ വസ്തുക്കളുടെ അനുകരണ പഠനങ്ങള്‍, ജനസമ്പര്‍ക്കത്തിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കാനാകുന്ന തരത്തിലുള്ള തിരഞ്ഞെടുത്ത ചില തദ്ദേശ ഡാറ്റബേസുകളുടെ രൂപീകരണം, പൗരശാസ്ത്ര പദ്ധതികളുടെ (citizen science projects) രൂപകല്പ്പന എന്നിവ ഇവയില്‍ ഉള്‍പ്പെടുന്നു.
  • ആശയവിനിമിയ, വിപണന പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുക.
   • ലഭ്യമായ ജനസമ്പര്‍ക്ക സാമഗ്രഹികളുടെ ഉദാഹരണങ്ങള്‍ ഉയര്‍ത്തി കാണിക്കുക
   • സാമഗ്രഹികള്‍ക്കുള്ള പരിശീലനം നിര്‍ദ്ദേശിക്കുക
   • ഞങ്ങളുടെ കൂടെ ചേര്‍ന്നു ജോലി ചെയ്യാനുള്ള ക്ഷണവും അതിനു വേണ്ട സാമ്പത്തിക സൗകര്യങ്ങള്‍ വിവരിക്കുകയും ചെയ്യുക
 • ഞങ്ങളൂടെ ജനസമ്പര്‍ക്ക സാമ്പത്തീക- നേതൃത്വ നയങ്ങള്‍-

   

  • ഇത്തരം പ്രവര്‍ത്തനങ്ങളില്‍ തൊഴില്‍പരമായി താത്പര്യമുള്ള VAMDC കണ്‍സോര്‍ഷ്യത്തിന്റെ അംഗങ്ങളായിരിക്കും പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഒരോ അംഗങ്ങള്‍ക്കും അവരവര്‍ സ്വയം വികസിപ്പിച്ച (സോഫ്റ്റ്‌‌വെയര്, ഡാറ്റബേസ്, വിദ്യാഭ്യാസ പ്രമാണങ്ങള്‍) ബൗദ്ധിക സമ്പത്തുണ്ടായിരിക്കുകയും അവയുടെ പരിപാലനം, നവീകരണം എന്നിവയുടെ ഉത്തരവാദിത്വമുണ്ടായിരിക്കുകയും ചെയ്യും.
  • ചെറിയ തോതിലുള്ള സാമ്പത്തീക പ്രവര്‍ത്തനങ്ങള്‍ VAMDC കണ്‍സോര്‍ഷ്യം അംഗങ്ങളൂടെ ജനസമ്പര്‍ക്ക കര്‍ത്തവ്യത്തിന്റെ പരിധിയില്‍ വരും. ഇതുവഴി തങ്ങളുടെ സാധാരണ ജനസമ്പര്‍ക്ക പ്രവര്‍ത്തനങ്ങളുടെ ഭാഗമായോ അല്ലെങ്കില്‍ വിദ്യാര്‍ത്ഥികളെ മേല്നോട്ടം ചെയ്യുന്ന മണിക്കൂറുകളുടെ ഭാഗമായോ ജനസമ്പര്‍ക്ക സാമഗ്രഹികള്‍ വികസിപ്പിക്കാം.
  • വലിയ തോതിലുള്ള സാമ്പത്തീക പ്രവര്‍ത്തനങ്ങള്‍ക്ക് ദേശീയ – അന്തര്‍ദേശീയ തലത്തിലുള്ള ഓഹരിക്കാരുടെ സഹായം ആവശ്യമാകും.
  • പൗരാവലിക്കു പുറത്തുള്ള പങ്കാളികള്‍ VAMDC കണ്‍സോര്‍ഷ്യത്തിന്റെ അസോസിയേറ്റ് അംഗങ്ങളായിരിക്കും. ആയതിനാല്‍ അവര്‍, VAMDCയുടെ ´സ്റ്റാറ്റസ് ആന്റ് ഇന്റേണല്‍ റെഗുലേഷന്സിന്റെ നിര്‍വചത്തിലുള്ള വിദ്യാഭ്യാസ പ്രവര്‍ത്തന ഗ്രൂപ്പില്‍ (Outreach Working Group) ക്ഷണിക്കപ്പെട്ട് പങ്കെടുക്കുന്നവരായിരിക്കും.

   

 • തുറന്ന ക്ഷണം-

   

  • സംഘനകളില്‍ നിന്നും പൊതു- സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നുമുള്ള പങ്കാളിത്തം ഞങ്ങള്‍ പ്രതീക്ഷിക്കുന്നു
  • ആശയങ്ങള്‍ നിര്‍ദ്ദേശിക്കുന്നതും ഞങ്ങളെ ബന്ധപ്പെടുന്നതും ഞങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നു
  • ഉചിതമായ സോഫ്റ്റ്‌‌‌വെയറുകള്‍ ഞങ്ങള്‍ രൂപപ്പെടുത്തുകയും ആ സോഫ്റ്റ്‌‌‌വെയറിലുള്ള പരിശീലനം നല്കുകയും ചെയ്യും
  • പദ്ധതിയ്ക്ക് ശേഷം ആ സോഫ്ട്‌‌‌വെയര്‍ എല്ലാവര്ക്കും ലഭ്യമാകുന്നതായിരിക്കും